Wednesday, January 3, 2007

'ഹച്ച്‌' ഏറ്റെടുക്കാന്‍ എസ്സാറും (Test page)

ന്യൂഡല്‍ഹി: സ്വകാര്യ ടെലികോം കമ്പനിയായ ഹച്ച്‌-എസ്സാറില്‍ വിദേശകമ്പനിയായ ഹച്ചിസന്‍ ടെലികോമിനുള്ള 67 ശതമാനം ഓഹരി ഇന്ത്യന്‍ പങ്കാളിയായ എസ്സാര്‍ തന്നെ വാങ്ങാനുള്ള സാധ്യത ശക്തമായി.

ഇതിനായി വിവിധ ധനകാര്യസ്ഥാപനങ്ങളില്‍നിന്ന്‌ 2500 കോടി ഡോളര്‍ ലഭ്യമാക്കാന്‍ എസ്സാറിനു സാധിക്കുമെന്ന്‌ ലണ്ടനിലെ 'ഫിനാന്‍ഷ്യന്‍ ടൈംസ്‌' പത്രം റിപ്പോര്‍ട്ട്‌ ചെയ്തു. ഇതിനുള്ള ഏര്‍പ്പാടുകള്‍ നടത്തിക്കഴിഞ്ഞെങ്കിലും ഏറ്റെടുക്കല്‍ നീക്കത്തിനുള്ള അന്തിമ തീരുമാനം കമ്പനി കൈക്കൊണ്ടിട്ടില്ലെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

വോഡഫോണ്‍, റിലയന്‍സ്‌ കമ്യൂണിക്കേഷന്‍സ്‌, മലേഷ്യന്‍ കമ്പനിയായ മാക്സിം എന്നിവയാണ്‌ ഹച്ച്‌-എസ്സാറിലെ ഭൂരിപക്ഷ ഓഹരി കൈവശപ്പെടുത്താന്‍ രംഗത്തെത്തിയിട്ടുള്ള മറ്റു കമ്പനികള്‍.