Saturday, June 11, 2011

മറക്കാനാഗ്രഹിക്കുന്നവ...

എന്തുകൊണ്ടാണെന്നു വിശദീകരിക്കാന്‍ അറിഞ്ഞുകൂടാ, ഇവരിലൊരാളുടെ അതിദാരുണമായ അന്ത്യദൃശ്യങ്ങളുടെ ഓര്‍മ്മകള്‍ ഇപ്പോഴുമെന്നെ വിടാതെ പിന്തുടരുന്നു. ഗള്‍ഫിലെത്തിയ കാലത്തു കാണാനിടയായ ആ നശിച്ച വീഡിയോ ആയിരിക്കണം കാരണം. അതേപോലുള്ള ഫോര്‍വേഡ് മെയിലുകള്‍ പിന്നീടും വന്നിട്ടുണ്ട്, പക്ഷേ ഒന്നുപോലും കാണാനെനിക്ക് ധൈര്യം വന്നിട്ടില്ല, കാണുകയുമില്ല.

Daniel Pearl
Nick Berg

വിക്കിപീഡിയയിലെ ചിത്രങ്ങള്‍ :
Daniel Pearl

Nick Berg

Tuesday, June 7, 2011

സാംസങ്ങ് ഗാലക്സി എസ് I9000

അങ്ങനെ ആന്‍ഡ്രോയിഡിലും കൈവെക്കാന്‍ ഭാഗ്യം കിട്ടി, സാംസങ്ങ് ഗാലക്സി എസ് I9000.



ആന്‍ഡ്രോയിഡ് വെര്‍ഷന്‍ 2.2 Froyo-യില്‍ നിന്ന്‍ 2.3-യിലേക്ക്‍, അവിടുന്നു 2.3.3 ഇഞ്ചിമാങ്ങായിലേക്ക്.
സ്മൂത്ത്‌ ട്രാന്‍സിഷന്‍ ആയിരുന്നു.


  1. രണ്ട്‌ വേര്‍ഷനും തമ്മിലുള്ള താരതമ്യപഠനം.
  2. How To Update Samsung Galaxy S I9000 to JPJV6 (Arabic) 2.3.3 Firmware
  3. Embedding a spreadsheet in your blog or webpage 

ഞാനുമൊരിക്കല്‍ ഗാലക്സി വാങ്ങും :)


Update on 11 June: Android 2.3.4 is around =>
http://www.samfirmware.com/apps/blog/entries/show/7340353

Saturday, June 4, 2011

ഹോം വീഡിയോ ലൈബ്രറി

എന്റെ വീഡിയോ കാറ്റലോഗിങ്ങ് സോഫ്റ്റ്‌വെയര്‍ emdb ആണ്. വേറേ പലതും പരീക്ഷിച്ചിട്ടും ഒന്നുമങ്ങോട്ട് ഇഷ്ടപ്പെട്ടില്ല. ഇതിലിപ്പോള്‍ ഏകദേശം 800 വിദേശ ചിത്രങ്ങളുണ്ട്‌. കൊള്ളാല്ലേ?












എങ്ങനെ ഡിവിഡി റിപ്പിങ്ങ്‌ ചെയ്യാം?
ഞാനിപ്പോള്‍ ചെയ്യുന്നത്‌, DVD Decryptor ഉപയോഗിച്ച്‌ DVD-യില്‍ നിന്നു HDD-യിലേക്ക്‍ എല്ലാ ഫയലുകളും കോപ്പി ചെയ്യുന്നു. എന്നിട്ടു ചെറിയ സൈസുള്ള mkv ഫോര്‍മാറ്റിലേക്ക് എന്‍കോഡ്‌ ചെയ്യാന്‍ Handbrake ആണിപ്പോള്‍ ബെസ്റ്റ്‌ എന്നു‌ തോന്നുന്നു. ഒരു 1400 mb ഫയല്‍ സൈസ്‌ കൊടുത്തിട്ട്‌ ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞുനോക്കിയാല്‍ നല്ല ക്വാളിറ്റി mkv റെഡിയായിട്ടുണ്ടാവും.

ഇനി വയര്‍ലെസ്സ് സ്ട്രീമിങ്ങിനു പറ്റിയ ഒരു സോഫ്റ്റ്‌വെയര്‍ കൂടിയായാല്‍ സൂപ്പര്‍‌!
http://xbmc.org/ ?
Better methods ഉപയോഗിക്കുന്നവര്‍ ഷെയര്‍ ചെയ്യുമല്ലോ?

Friday, March 25, 2011

LibreOffice

LibreOffice 3.3.1.2 ഡൌണ്‍ലോഡ് ചെയ്തുവെച്ചിട്ട് കുറച്ചധികം നാളായി. ഇന്ന് ഇന്‍സ്റ്റാള്‍ ചെയ്തു നോക്കി എന്റെ വിന്‍ഡോസ് 7 ലാപ്ടോപ്പില്‍‌. ഉപയോഗിച്ചുനോക്കിയിട്ട് വലിയ വിത്യാസമൊന്നും തോന്നുന്നില്ല.

ഓഫീസ് 2007-ല്‍ ഉണ്ടാക്കിയ ഫയല്‍സ് എല്ലാം ഓപ്പണാവുന്നുണ്ട്, .docx .xlsx. വലിയ ഫയല്‍സ് ഓപണ്‍ ചെയ്യാന്‍ കുറച്ച്കൂടുതല്‍ സമയമെടുക്കുന്നുണ്ടെന്നു മാത്രം.

അപ്പോള്‍ bye bye MS Office!

Saturday, February 26, 2011

നാട്ടിലെ ചിത്രങ്ങള്‍

മെയിലില്‍ വന്ന ഒരു ബന്തി :)

കുവൈറ്റ് ദേശീയ ദിനാഘോഷം

കുവൈറ്റ് ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഷര്‍ക്കില്‍ നടന്ന ഫയര്‍വര്‍ക്ക്സിന്റെ കുറച്ച് ചിത്രങ്ങള്‍ :-